Friday, 25 May 2012

O N V KURUP

ഒ.എൻ.വി. കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ്'

ഒ. എൻ. വി. കുറുപ്പ്
ജനനം 1931 മേയ് 27 (വയസ് 80)
ചവറ, കൊല്ലം, കേരളം
വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം
ഉദ്യോഗം കവി , പ്രൊഫസ്സർ
ജീവിത പങ്കാളി പി.പി.സരോജിനി
മക്കൾ രാജീവൻ , ഡോ.മായാദേവി
മാതാപിതാക്കൾ ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എൻ.വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ്[1] എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.[2]. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി [3].

ഉള്ളടക്കം

ജീവിതരേഖ

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തിൽ ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിൻറെ പേരാണ് നൽകിയത് . അങ്ങനെ അച്ഛൻറെ ഇൻഷ്യലും മുത്തച്ഛൻറെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രീയങ്കരനായ ഒ.എൻ.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം .
തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും 1948 ൽ ഇൻറർമീഡിയേറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952 ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955 ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .

ഔദ്യോഗിക ജീവിതം

ഒ.എൻ.വി. യുടെ ഒപ്പ്
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.ഇപ്പോൾ തത്തമ്മ കുട്ടികളുടെ ദ്വൈവാരികയുടെ മുഖ്യ പത്രാധിപരാണ് .
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ , അമേരിക്ക , ജർമ്മനി , സിംഗപ്പൂര് ‍, മാസിഡോണിയ , ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ . എൻ . വി. സന്ദർശനം നടത്തിയിട്ടുണ്ട് .

കാവ്യജീവിതം

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ. എൻ. വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ല് പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.[4] ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി അവാറ്ഡുകൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്

പ്രധാനകൃതികൾ

കവിതാ സമാഹാരങ്ങൾ [5]

  • പൊരുതുന്ന സൗന്ദര്യം
  • സമരത്തിൻറെ സന്തതികൾ
  • ഞാന് നിന്നെ സ്നേഹിക്കുന്നു
  • മാറ്റുവിൻ ചട്ടങ്ങളെ
  • ദാഹിക്കുന്ന പാനപാത്രം
  • ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍
  • ഗാനമാല‍
  • നീലക്കണ്ണുകൾ
  • മയിൽപ്പീലി
  • അക്ഷരം
  • ഒരു തുള്ളി വെളിച്ചം
  • കറുത്ത പക്ഷിയുടെ പാട്ട്
  • കാറൽമാർക്സിൻറെ കവിതകൾ
  • ഞാൻ അഗ്നി
  • അരിവാളും രാക്കുയിലും‍
  • അഗ്നിശലഭങ്ങൾ
  • ഭൂമിക്ക് ഒരു ചരമഗീതം
  • മൃഗയ
  • വെറുതെ
  • ഉപ്പ്
  • അപരാഹ്നം
  • ഭൈരവന്റെ തുടി
  • ശാര്ങ്ഗകപ്പക്ഷികൾ
  • ഉജ്ജയിനി
  • മരുഭൂമി
  • നാലുമണിപ്പൂക്കൾ'
  • തോന്ന്യാക്ഷരങ്ങൾ
  • നറുമൊഴി‍
  • വളപ്പൊട്ടുകൾ‍
  • ഈ പുരാതന കിന്നരം‍
  • സ്നേഹിച്ചു തീരാത്തവർ ‍
  • സ്വയംവരം‍
  • പാഥേയം‍
  • അർദ്ധവിരാമകൾ‍
  • ദിനാന്തം‍
  • വളപ്പൊട്ടുകൾ ‍

പഠനങ്ങൾ

  • കവിതയിലെ പ്രതിസന്ധികൾ‍
  • കവിതയിലെ സമാന്തര രേഖകൾ
  • എഴുത്തച്ഛൻ
കൂടാതെ നാടക ഗാനങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നീ മേഖലകളിലും ഒ. എൻ. വി യുടെ സംഭാവന മഹത്തരമാണ്.

ചലച്ചിത്രഗാനങ്ങൾ

ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:[4]
  • ആരെയും ഭാവ ഗായകനാക്കും...
  • ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
  • ഒരു ദലം മാത്രം വിടർന്നൊരു....
  • ശ്യാമസുന്ദരപുഷ്പമേ.....
  • സാഗരങ്ങളേ....
  • നീരാടുവാൻ നിളയിൽ....
  • മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
  • ശരദിന്ദുമലർദീപ നാളം നീട്ടി...
  • ഓർമകളേ കൈവള ചാർത്തി.........
  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........
  • വാതില്പഴുതിലൂടെൻ മുന്നിൽ.....
  • ആദിയുഷസന്ധ്യപൂത്തതിവിടെ...

പുരസ്കാരങ്ങൾ [6]

ജ്ഞാനപീഠജേതാവായ ഒ.എൻ.വിക്ക് മലയാള സാഹിത്യത്തിന് നൽകിയ സംഭാവനമാനിച്ച് 2007-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[7] 1998 ൽ പത്മശ്രീ പുരസ്കാരവും 2011 ൽ പത്മവിഭൂഷണും ഒ.എൻ.വി യെ തേടിയെത്തി . മറ്റു പുരസ്കാരങ്ങൾ ചുവടെ:
പുരസ്കാരങ്ങൾ കൃതികൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരം അഗ്നിശലഭങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അക്ഷരം
ചങ്ങമ്പുഴ പുരസ്കാരം
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ്
ഖുറം ജോഷ്വാ അവാർഡ്
എം.കെ.കെ.നായർ അവാർഡ്
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം ഉപ്പ്
വയലാർ രാമവർമ പുരസ്കാരം ഉപ്പ്
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരം ഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂർ പുരസ്കാരം ശാർങ്ഗക പക്ഷികൾ
ആശാൻ പുരസ്കാരം ശാർങ്ഗക പക്ഷികൾ
ആശാൻ പ്രൈസ് ഫോർ പൊയട്രി അപരാഹ്നം
പാട്യം ഗോപാലൻ അവാർഡ് ഉജ്ജയിനി
ഓടക്കുഴൽ പുരസ്കാരം മൃഗയ
ഈ പുരസ്കാരങ്ങൾക്കു പുറമേ മികച്ച ചലച്ചിത്ര ഗാന രചയിതാവിനുള്ള 13 സംസ്ഥാന സർക്കാർ പുരസ്കാരങ്ങളും, 1989-ൽ ദേശീയ പുരസ്കാരവും ലഭിച്ച ഒ. എൻ. വി കുറുപ്പിനു 1998-ൽ പത്മശ്രീയും 2010-ൽ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്[3].

കേന്ദ്ര - കേരളസംസ്ഥാന പുരസ്കാരങ്ങൾ

  1. 2011 - പത്മവിഭൂഷൻ
  2. 2008 - എഴുത്തച്ഛൻ പുരസ്കാരം
  3. 1998 - പത്മശ്രീ പുരസ്കാരം
  4. 1982 - ഉപ്പ് എന്ന കൃതിക്ക് വയലാർ പുരസ്കാരം
  5. 1975 - അക്ഷരം എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
  6. 1971 - അഗ്നിശലഭങ്ങൾ എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം

നാഷണൽ ഫിലിം അവാർഡ്

  1. 1989 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം വൈശാലി

കേരള ഫിലിം അവാർഡുകൾ

  1. 2008- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ഗുൽമോഹർ
  2. 1990- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: രാധാമാധവം
  3. 1989- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ഒരു സയാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്
  4. 1988- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: വൈശാലി
  5. 1987- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
  6. 1986- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: നഖക്ഷതങ്ങൾ
  7. 1984- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ
  8. 1983- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ആദാമിന്റെ വാരിയെല്ല്
  9. 1980- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: യാഗം, അമ്മയും മകളും
  10. 1979- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ഉൾക്കടൽ
  11. 1977- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: മദനോത്സവം
  12. 1976- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ആലിംഗനം
  13. 1973- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: സ്വപ്നാടനം

ഫിലിംഫെയർ അവാർഡ്

  1. 2009 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: പഴശ്ശിരാജ

ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ

  1. 2001 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: മേഘമൽഹർ
  2. 2002 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ

മറ്റുള്ള പുരസ്കാരങ്ങൾ

  1. 1981 - സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് ഉപ്പ് എന്ന കൃതിക്ക്
  2. 1982 - വയലാർ രാമവർമ്മ അവാർഡ് ഉപ്പ് എന്ന കൃതിക്ക്
  3. 2003 - ബഹറിൻ കേരളീയ സമാജം സാഹിത്യ അവാർഡ്
  4. 2007 - കേരളാ യൂണിവേർസിറ്റി ഡോക്‌ടറേറ്റ് നൽകി ആദരിച്ചു
  5. 2007- ജ്ഞാനപീഠപുരസ്കാരം ( പ്രഖ്യാപിച്ചത് 2010 സെപ്തംബർ 24 ന്)
  6. 2009 - രാമാശ്രമം ട്രസ്റ്റ്ആവാർഡ്

അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ O. N. V. Kurup എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. "നിറവിന്റെ സൗന്ദര്യം". 25 സെപ്റ്റംബർ 2010, ശേഖരിച്ചത്: 5 നവംബർ 2010.
  2. ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം
  3. 3.0 3.1 Padma Awards Announced
  4. 4.0 4.1 "സർവജ്ഞപീഠത്തിൽ". മാധ്യമം ദിനപ്പത്രം. 2010-09-26, ശേഖരിച്ചത്: 2010-09-26.
  5. ഒ.എൻ.വി.കുറുപ്പ് (2001). ഒ.എൻ.വിയുടെ കവിതകൾ. ഡി സി ബുക്സ്.
  6. ഒ.എൻ.വി.കുറുപ്പ് (2001). ഒ.എൻ.വിയുടെ കവിതകൾ. ഡി സി ബുക്സ്.
  7. "Civic reception for O.N.V. Kurup". The Hindu, ശേഖരിച്ചത്: നവംബർ 1, 2008.

No comments:

Post a Comment