ഉള്ളൂർ എസ്. പരമേശ്വരയ്യർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ | |
---|---|
![]() |
|
ജനനം | 1877 6 ജൂൺ ചങ്ങനാശ്ശേരി, കേരളം |
മരണം | 1949 ജൂൺ 15 (പ്രായം 72) |
തൊഴിൽ | മഹാകവി,ഭാഷാ പണ്ഡിതൻ |
ദേശീയത | ![]() |
പ്രധാനപ്പെട്ട കൃതികൾ | ഉമാകേരളം |
ഉള്ളടക്കം |
ജീവിതരേഖ
ആധുനിക കവിത്രയം |
---|
|
അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.
ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി.
തിരുവനന്തപുരം ഠൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
സാഹിത്യ ജീവിതം
കുട്ടിക്കാലം മുതൽക്കേ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു.കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. എങ്കിലും ഇക്കാൽത്ത് കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാവും പരിഗണിക്കപ്പെടുന്നത്ബഹുമതികൾ
- 1937 ൽ തിരുവിതാം കൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു.
- കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
- കാശി വിദ്യാപീഠം സാഹിത്യ ഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു.
പ്രധാന കൃതികൾ
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കർണ്ണഭൂഷണം എന്ന താളിലുണ്ട്.
- ഉമാകേരളം(മഹാകാവ്യം)
- മണിമഞ്ജുഷ
- കേരള സാഹിത്യ ചരിത്രം
- കർണ്ണഭൂഷണം
- പിങ്ഗള
- ഭക്തിദീപിക
- ഒരു മഴത്തുള്ളി (കവിത)
പുറത്തേക്കുള്ള കണ്ണികൾ
വിക്കി ചൊല്ലുകളിലെ ഉള്ളൂർ എസ്. പരമേശ്വരയ്യർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- http://www.malayalamresourcecentre.org/Mrc/literature/romantic.html
- http://www.indianpost.com/viewstamp.php/Paper/Watermarked%20paper/MAHAKAVI%20ULLOOR
No comments:
Post a Comment