ഒന്നാം ലോകമഹായുദ്ധം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World War I | |||||||
---|---|---|---|---|---|---|---|
![]() മുകളിൽ നിന്നും പ്രദക്ഷിണ ദിശയിൽ: പടിഞ്ഞാറൻ മുന്നണിയിലെ ട്രെഞ്ചുകൾ; ഒരു ബ്രിട്ടീഷ് മാർക് IV ടാങ്ക് ട്രെഞ്ച് കടക്കുന്നു; Royal Navy battleship HMS Irresistible sinking after striking a mine at the Battle of the Dardanelles; a Vickers machine gun crew with gas masks, and German Albatros D.III biplanes |
|||||||
|
|||||||
പക്ഷങ്ങൾ | |||||||
Allied (Entente) Powers | Central Powers | ||||||
Commanders | |||||||
Leaders and commanders | Leaders and commanders | ||||||
പരുക്കേറ്റവരും മരിച്ചവരും | |||||||
Military dead: 5,525,000 Military wounded: 12,831,500 Military missing: 4,121,000[1] ...further details. |
Military dead: 4,386,000 Military wounded: 8,388,000 Military missing: 3,629,000[1] ...further details. |
ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.
ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.
നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.
No comments:
Post a Comment